ടാഗോറിൻ്റെ കണ്ണിൽകരട് വലക്കണ്ണിയിലൂടെ കടന്നപ്പോൾ
ടാഗോറിൻ്റെ കണ്ണിൽകരട് വലക്കണ്ണിയിലൂടെ കടന്നപ്പോൾ എന്തുണ്ടായി? എന്തായിരുന്നു അദ്ദേഹത്തിനു കണ്ണിൽകേടിനു കാരണം ? ഈ വക ചോദ്യങ്ങൾ നിങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നു എനിക്കറിയാം. സംശയങ്ങൾ ഉടൻ തീർത്തു തരാം. സംഗതി ഇത്രേ ഉള്ളു. സാക്ഷാൽ രവീന്ദ്രനാഥ് ടാഗോർ മുപ്പതാമത്തെ വയസ്സിൽ ആദ്യമായി ഒരു നോവെല്ല എഴുതി. അതാണ് ചോഖേർ ബാലി. ൧൯൦൧ ൽ (1901) എഴുതപെട്ട ഈ കൃതി ടാഗോറിൻ്റെ പുരോഗമനപരമായ ആശയങ്ങളെ മുന്നോട്ടു വയ്ക്കുന്നുണ്ട് . വിധവകളുടെ ദയനീയാവസ്ഥയും പുരുഷാധിപത്യം എന്നിവയൊക്കെ ഇതിൽ പ്രകടമാവുന്നുണ്ട് .ആദ്യമായി പ്രസിദ്ധികരിച്ച ശേഷം താമസിയാതെ ഇംഗ്ലീഷിലേക്കും വിവർത്തനം ചെയ്യപ്പെട്ടു. ഒന്ന് രണ്ടു സിനിമയും വന്നു . എന്തിനധികം പറയുന്നു, നമ്മുടെ ഐശ്വര്യ റായി വരെ 2003 ൽ പുറത്തിറങ്ങിയ സിനിമയിൽ അഭിനയിച്ചു. ഇനി വലക്കണ്ണിയുടെ കാര്യം. അധികം തല പുകക്കേണ്ട. കൊറോണ ഭീതി കാരണം എല്ലാവരും വീട്ടിൽ അടച്ചിരിപ്പാണല്ലോ . സമയം പോവാൻ നെറ്റ്ഫ്ലിക്സ് മുതലായവയുടെ വലയിൽ പെട്ട് വെബ് സീരീസിൽ മുഴുകുന്നു. ശുദ്ധ മലയാളത്തിൽ പറഞ്ഞാൽ ഇത് തന്നെ വലക്കണ്ണി.(https://imdb.to/32SYyrl) ആര്, എന്ത്, എവിടെ? ഞാൻ പറഞ്ഞുവരുന്നത് ...